'ഞാന്‍ അധികം സവാള കഴിക്കാറില്ല, വ്യക്തിപരമായി ബാധിക്കുന്നില്ല'; ഉള്ളിവില ഉയരുമ്പോള്‍ ധനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ!

തുമ്പി ഏബ്രഹാം
വ്യാഴം, 5 ഡിസം‌ബര്‍ 2019 (11:52 IST)
രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ പാര്‍ലമെന്‍റില്‍ ഉള്ളി ഉപയോഗത്തെക്കുറിച്ച് വിചിത്രമായ പ്രസ്‍താവന നടത്തി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. അധികം സവാളയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ല. എന്‍റെ കുടുംബത്തിലെ പതിവ് അതാണ്. അതുകൊണ്ട് പ്രശ്‍നമില്ലെന്നായിരുന്നു പ്രസ്‍താവന.
 
രാജ്യത്ത് ഉള്ളിവില നിയന്ത്രിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ സഭയെ അറിയിച്ചു. നിലവില്‍ ഉള്ളി കയറ്റുമതി നിര്‍ത്തിയിരിക്കുകയാണ്. സ്റ്റോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുര്‍ക്കിയും ഈജിപ്‍തും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്.
 
ഒഡീഷയില്‍ വ്യാഴാഴ്‍ച്ച സവാള വില കിലോഗ്രാമിന് 120 രൂപ കടന്നിരുന്നു. ബുധനാഴ്‍ച്ച പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിലാണ് നിര്‍മ്മല സീതാരാമന്‍റെ പ്രസ്‍താവന. പ്രതിപക്ഷം നിരന്തരം ഉള്ളിവിലയെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചപ്പോഴാണ് അവര്‍ താന്‍ അധികം സവാള ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞത്. കൂട്ടച്ചിരിയായിരുന്നു പാര്‍ലമെന്‍റിന്‍റെ പ്രതികരണം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article