ദേശിയ ജനസംഖ്യ രജിസ്റ്ററിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം;ജനങ്ങൾ രേഖകൾ നൽകേണ്ടെന്ന് കേന്ദ്രം

അഭിറാം മനോഹർ
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (16:42 IST)
ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എൻ പി ആർ)2021 സെൻസസ് നടപടികൾക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. എൻ പി ആർ കണക്കെടുപ്പിന് ഒരു രേഖയും നൽകേണ്ടതില്ലെന്നും എൻ പി ആറും പൗരത്വ രജിസ്റ്ററും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്റൈറിനും സെൻസസിനുമായി ഒരു മൊബൈൽ ആപ്പ് പുറത്തിരക്കുമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
 
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും എൻ പി ആറും സെൻസസ് നടപടികളും അംഗീകരിച്ചതാണെന്നും ചില സംസ്ഥാനങ്ങൾ എൻ പി ആർ സംബന്ധിച്ച സംശയങ്ങൾ ഉന്നയിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ജാവദേക്കർ പറഞ്ഞു. 
 
2020 മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ് രാജ്യവ്യാപകമായി സെൻസർ-എൻ പി ആർ കണക്കെടുപ്പ് നടക്കുക. കണക്കെടുപ്പ് പൂർത്തിയായതിന് ശേഷം 2021ലാവും സെൻസസ് അന്തിമപട്ടിക പുറത്തിറക്കുക. സെൻസസ് നടപടികൾക്കായി 8754 കോടി രൂപയും എൻ പി ആറിനായി 3941 കോടി രൂപയും കേന്ദ്രമന്ത്രിസഭായോഗം വകയിരുത്തി
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article