സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ചു, ഒടുവിൽ സമ്മതിച്ച് യുപി പൊലീസ്

ചൊവ്വ, 24 ഡിസം‌ബര്‍ 2019 (12:13 IST)
ബിജ്‌നോർ: പൗരത്വ ഭേതഗതിത്തിനെതിരെ നടന്ന പ്രക്ഷോപങ്ങളിൽ സ്വയരക്ഷക്കായി വെടിവെപ്പ് നടത്തിയെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ വെളിപ്പെടുത്തൽ. ബിജ്‌നോറിലെ നഹ്‌ടൗറിൽ വെള്ളിയഴ്ച കൊല്ലപ്പെട്ട രണ്ട് പേരിൽ ഒരാൽ പൊലീസ് നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരിക്കുന്നത്.
 
പ്രക്ഷോപങ്ങങ്ങളിൽ പ്രതിഷേധക്കാർക്ക് നെരെ പൊലീസ് വെടിയുതിർത്തിട്ടില്ല എന്നും, അക്രമികളിൽ ചിലർ തോക്കുകളുമായാണ് എത്തിയത്. ഇവർ നടത്തിയ വെടിവെപ്പിലാണ് ആളുകൾ കൊല്ലപ്പെട്ടത് എന്നുമായിരുന്നു ഉത്തർപ്രദേശ് പൊലീസ് മേഥാവി ആവർത്തി പറഞ്ഞിരുന്നത്. റബർ ബുള്ളറ്റ് പ്രയോഗിക്കനാണ് തങ്ങൾക്ക്ക് ലഭിച്ചിരുന്ന നിർദേശം എന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.  
 
എന്നാൽ ഇതിനെയെല്ലാം തള്ളുന്നതാണ് ബിജിനോർ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തൽ. പ്രതിഷേധത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്തതോടെയാണ് സുലെമാൻ എന്ന യുവാനെ പൊലീസ് വെടിച്ച് വീഴ്ത്തിയത് എന്നായിരുന്നു പൊലീസിന്റെ വെളിപ്പെടുത്തൽ. മറ്റൊരാൾ അക്രമികൾ നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത് എന്നും പൊലീസ് പറഞ്ഞു. അതേസമയം സുലെമാൻ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍