മൊബൈല്‍ വാലറ്റുമായി ബിഎസ്എന്‍‌എല്‍

Webdunia
ബുധന്‍, 17 ജൂണ്‍ 2015 (14:40 IST)
ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തകളുമായി ബി‌എസ്‌എന്‍‌എല്‍ രംഗത്ത്. എറ്റി‌എം കാര്‍ഡ് ഇല്ലാതെ തന്നെ പണം കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് ബി‌എസ്‌എന്‍‌എല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. സ്വകാര്യ ടെലികോം ഓപ്പറേറ്റര്മാരായ വൊഡാഫോണ്‍ അടക്കമുള്ള കമ്പനികള്‍ ഇതേപോലെ സാമ്പത്തിക ഇടപാടുകള്‍ക്കായി സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ബി‌എസ്‌എന്‍‌എല്‍ രംഗത്തിറക്കുന്ന സംവിധാനം വരുന്നത്. എം വാലറ്റില് ചേരുന്നയാള്ക്ക് ഓണ്ലൈനായി മൊബൈല് റീചാര്ജ് ബില്ലുകള് അടക്കുവാനും, ബുക്ക് വാങ്ങുവാനും സിനിമ ടിക്കറ്റ് എടുക്കാനും സാധിക്കും.  എസ്ബിഐ ബാങ്കുമായി സഹകരിച്ചാണ് പുതിയ പദ്ധതി.

എം വാലറ്റില്‍ അംഗമായ ആള്‍ക്ക് എസ്‌ബിഐ എടിഎമ്മുകളില് നിന്നും കാര്ഡ് ഇല്ലാതെ തന്നെ പണം വലിക്കാനുള്ള സംവിധാനവും നല്കും എന്ന് ബിഎസ്എന്എല് പറയുന്നു. ബിഎസ്എന്എല് കൊല്ക്കത്ത പരിധിയിലാണ് ഇത് ആദ്യം നടപ്പിലാക്കുക.