ആസാമില്‍ സ്ഫോടനം: ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരുക്ക്

Webdunia
ഞായര്‍, 12 ഏപ്രില്‍ 2015 (13:53 IST)
അസമിലെ ഉദല്‍ഗുരി ജില്ലയിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. ബോഡോ സ്വാധീനമേഖലയായ രോവ്തയിലെ ഒരു മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വെളിവായിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.