അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിയായിരിക്കില്ല ! സാധ്യത ഇവര്‍ക്ക്

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (15:13 IST)
2024 ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തുടര്‍ച്ചയായ രണ്ട് ടേം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങാനുള്ള സാധ്യതയാണ് 2024 ആകുമ്പോഴേക്കും സംജാതമാകുക. നരേന്ദ്ര മോദിക്ക് ശേഷം ആരെ നേതൃസ്ഥാനത്തേക്ക് കൊണ്ടിവരണമെന്ന ആലോചന ബിജെപി ക്യാംപുകളില്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കുന്ന അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥുമാണ് ഇനി ബിജെപി നേതൃസ്ഥാനത്തേക്ക് എത്താന്‍ കൂടുതല്‍ സാധ്യത. ഇവരില്‍ ഒരാളായിരിക്കും 2024 ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് നിര്‍ണായകമാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലമായിരിക്കും യോഗി ആദിത്യനാഥിന്റെ ഭാവി തീരുമാനിക്കുക. അതേസമയം, തങ്ങള്‍ക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തെ വെല്ലുവിളിക്കുകയാണ് ബിജെപി. വിശാല പ്രതിപക്ഷനിരയ്ക്ക് രൂപം നല്‍കാന്‍ മുന്‍പന്തിയിലുള്ള മമത ബാനര്‍ജിയോട് ബിജെപിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ ധൈര്യമുണ്ടോ എന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article