കെ സുരേന്ദ്രൻ ദേശീയപതാക ഉയർത്തിയത് തലകീഴായി: അബദ്ധം മനസിലാക്കിയപ്പോൾ തിരിച്ചിറക്കി

ഞായര്‍, 15 ഓഗസ്റ്റ് 2021 (11:40 IST)
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ബി.ജെ.പി സംസ്ഥാന ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ദേശീയ പതാക ഉയർത്തിയത് തലകീഴായി. മാരാർജി ഭവനിലാണ് പതാക തലകീഴായി ഉയർത്തിയത്. സുരേന്ദ്രൻ പതായ ഉയർത്തി ഒരു മീറ്ററോളം എത്തിയപ്പോഴാണ് തലകീഴായാണ് പതാകയെന്ന് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തിരിച്ചിറക്കി പതാക വീണ്ടും ഉയർത്തുകയായിരുന്നു.
 
സമൂഹമാധ്യമങ്ങളിൽ വീഡിയോ എത്തിയതോടെ വലിയ വിമർശനമാണ് ബിജെപിക്കെതിരെ ഉയരുന്നത്. എന്നാൽ വിശദീകരണവുമായി പാർട്ടി രംഗത്തെത്തി.പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നും പാർട്ടി വിശദീകരിച്ചു.  സുരേന്ദ്രന് പുറമെ മുതിർ ബിജെപി നേതാവ് ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍