രാജ്യത്ത് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ പീഡനക്കേസുകളില്‍ പ്രതിയായിരിക്കുന്നത് ബിജെപി നേതാക്കളാണെന്ന റിപ്പോർട്ട് പുറത്ത്.
48 കേസുകളാണ് സ്‌ത്രികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കെതിരെ രാജ്യത്ത് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ 12 പേരും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ജനപ്രതിനിധികളാണ്.
ശിവസേനയില്‍ നിന്നുള്ള് ഏഴ് ജനപ്രതിനിധികള്‍ സ്‌ത്രീ പീഡനക്കേസുകളില്‍ കുടുങ്ങിയപ്പോള്‍ തൃണമൂൽ കോൺഗ്രസിൽ നിന്ന് 6 പേരും കേസുകളില്‍ അകപ്പെട്ടു.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പങ്കാളികളോ പ്രതികളോ ആയ 47 പേർക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അനുവാദം നല്‍കിയപ്പോള്‍ ബിഎസ്പി 35 പേർക്കും കോൺഗ്രസ് 24 പേർക്കും അവസരം നൽകി.
1580 ജനപ്രതിനിധികള്‍ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക്ക് റിഫോർമ്സ്, നാഷണൽ ഇലക്ഷൻ വാച്ച് എന്നീ സംഘടനകള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.