ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണം; അന്വേഷണമില്ല, ഹർജികൾ തള്ളി സുപ്രീം‌കോടതി

വ്യാഴം, 19 ഏപ്രില്‍ 2018 (12:01 IST)
സിബിഐ ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം‌കോടതി. ലോയയുടെ മരണം സ്വാഭാവികമാണെന്നും അതിനാൽ അന്വേഷണം വേണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
 
ലോയയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയാൻ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി. ഏഴു പൊതുതാൽപര്യ ഹർജികളാണു കോടതി തള്ളിയത്. ഹർജികൾ ബാലിശവും അപകീർത്തകരവുമാണെന്നും ബഞ്ച് പറഞ്ഞു.
 
ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ 2014 ഡിസംബർ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. നാഗ്പുരിൽ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയുമായിരുന്നു എന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
 
എന്നാൽ സംഭവത്തിൽ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. അതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് വിവിധ കക്ഷികൾ രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍