കഠ്വ സംഭവം, രാജ്യത്ത് മുസ്ലിം ഹിന്ദു വേര്‍തിരിണ്ടാക്കി പ്രതികളെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; നടി മല്ലിക രജ്പുത് ബിജെപി വിട്ടു

വ്യാഴം, 19 ഏപ്രില്‍ 2018 (17:15 IST)
പ്രശസ്ത ബോളിവുഡ് നടി മല്ലിക രാജ്പുത്ത് ബി ജെ പി വിട്ടു. കഠ്വ സംഭവത്തിൽ ബി ജെ പി സ്വീകരിച്ച നിലപടാണ് മല്ലിക പാർട്ടി വിടാൻ കാരണം, ബലാത്സംഗികളേയും കുറ്റവാളികളേയും സംരക്ഷിക്കുന്ന പാർട്ടിയായി മാറിയിരിക്കുകയാണ് ബി ജെ പി അതിനാൽ സ്ത്രീകൾക്ക് ഈ പാർട്ടിയിൽ സുരക്ഷിതത്വമില്ലെന്നും രാജിക്ക് ശേഷം മലിക തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയാണ് മല്ലിക ബിജെ പി രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നത്. 
 
ഇനി ബി ജെ പിയൂടെ ഭാഗമാകാൻ ഞാനില്ല. ക്ലുറ്റവാളികളേയും ബലാത്സംഗികളേയും പാർട്ടി നിരന്തരമായി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാർട്ടിയിൽ സ്ത്രീകൾക്ക് യാതൊരു സുരക്ഷയും ഇല്ല. കുറ്റവാളികളെ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്ത് ഹിന്ദു മുസ്‌ലിം ഭിന്നത സ്രഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനാൽ ഇനി ഈ പാർട്ടിയിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല  മല്ലിക വ്യക്തമാക്കി. 
 
ഉത്തർപ്രദേശ് സ്വദേശിയായ മല്ലിക കഴിഞ്ഞ വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുൻ‌പാണ് മല്ലിക ബി ജെ പിയിൽ അംഗമാകുന്നത്. അതേ സമയം താരം ബി ജെ പിയിൽ നിന്നും രാജി വച്ചതിൽ സാമൂഹ്യമാധ്യമങ്ങളിൽ അഭിനന്ധനവുമായി നിരവധിപേർ രംഗത്തെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍