രാത്രിയിൽ എ ടി എമ്മുകൾ അടച്ചിടാൻ ഒരുങ്ങി ബാങ്കുകൾ

വ്യാഴം, 19 ഏപ്രില്‍ 2018 (14:55 IST)
രാജ്യത്ത് കടുത്ത നോട്ട് ക്ഷാമം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇടപാടുകൾ കുറവുള്ള എ ടി എമ്മുകൾ രാത്രികാലങ്ങലിൽ അടച്ചിടാൻ ബാങ്കുകൾ തയ്യാറെടുക്കുന്നു. ഇതിനായി രാത്രി കാലങ്ങളിൽ ഇടപാട് കുറവുള്ള എ ടി എം കൌണ്ടറുകൾ ബാങ്കുകൾ തിട്ടപ്പെടുത്തി കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. 
 
രാത്രി പത്തു മണിമുതൽ രാവിലെ വരെ ശരാശരി പത്ത് ഇടപാടുകളെങ്കിലും നടക്കാത്ത എ ടി എം കൌണ്ടറുകൾ അടച്ചിടനാണ് തീരുമാനം. ബാങ്കുകൾ ചിലവു കുറക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ചെറുകിട ബങ്കുകളും സാമ്പത്തികമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബങ്കുകളും ഇത് ഉടൻ തന്നെ ടപ്പിലാക്കാക്കും 
 
എന്നാൽ എ ടി എമ്മുകളുടെ സേവനം രാത്രികാലങ്ങളിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി എന്നും വിമർശനം ഉയർന്നിട്ടുണ്ട്. രാത്രി എ ടി എമ്മുകൾ അടച്ചിടുന്നതിലൂടെ ബാങ്കുകൾക്ക് വലിയ രീതിയിൽ സാമ്പത്തിക ലാഭമുണ്ടാക്കാനാകും എന്നാണ് ക.ണക്കാക്കപ്പെടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍