ചുട്ട് കൊല്ലും മുൻപ് ക്രൂരമർദ്ദനം: സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്കെതിരെ അരങ്ങേറിയത് കിരാതമായ ആക്രമണം

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (17:29 IST)
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ചുട്ടെരിക്കപ്പെട്ട എട്ടുപേർ ക്രൂര മർദനത്തിന് വിധേയരായിരുന്നുവെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട 3 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെട്ടവർ അതിക്രൂരമായി മർദ്ദിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
 
തിങ്കളാഴ്‌ച വൈകീട്ടാണ് പ്രാദേശിക തൃണമൂൽ നേതാവ് കൊല്ലപ്പെട്ടത്. ഇതിനെ  തുടർന്നുള്ള ആക്രമണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്‌ച്ച എട്ടുപേരെ ചുട്ടുകൊന്നത്. തൃണമൂലിലെ ചേരിപോരാണ് അക്രമണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
 
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഇവിടെ സന്ദർശനം നടത്തും. ആശുപത്രിയിൽ പരിക്കേറ്റ് കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article