തിങ്കളാഴ്ച വൈകീട്ടാണ് പ്രാദേശിക തൃണമൂൽ നേതാവ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നുള്ള ആക്രമണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച എട്ടുപേരെ ചുട്ടുകൊന്നത്. തൃണമൂലിലെ ചേരിപോരാണ് അക്രമണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.