കൊവിഡ് വാക്‌സിനേഷന്‍ രണ്ടുബില്യണ്‍ കടന്നതില്‍ മോദിയെ അഭിനന്ദിച്ച് ബില്‍ഗേറ്റ്‌സ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ജൂലൈ 2022 (09:32 IST)
ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ രണ്ടുബില്യണ്‍ കടന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. 
 
നേരത്തേ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ബില്‍ഗേറ്റ് ചര്‍ച്ചനടത്തിയിരുന്നു. മെയില്‍ സ്വിസര്‍ലാന്റിലെ ദാവോസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വാക്‌സിനേഷനില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article