ബില്‍ ഗേറ്റ്‌സില്‍ നിന്ന് മെലിന്‍ഡ അകലാന്‍ കാരണം പരസ്ത്രീബന്ധം !

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (15:01 IST)
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും മുന്‍ ഭാര്യ മെലിന്‍ഡയും തമ്മിലുള്ള വിവാഹമോചനം വലിയ വാര്‍ത്തയായിരുന്നു. ബില്‍ ഗേറ്റ്സിന്റെ പരസ്ത്രീബന്ധമാണ് വിവാഹമോചനത്തിനു കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരം ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 
 
മൈക്രോസോഫ്റ്റിനെതിരായ പുതിയ സംരഭങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ബില്‍ ഗേറ്റ്സ് ശ്രമിച്ചിരുന്നതായി മുന്‍ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വെളിപ്പെടുത്തി. ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈക്രോസോഫ്റ്റിന്റെ ഒരു ഔദ്യോഗിക പരിപാടി നടക്കുമ്പോള്‍ ബില്‍ ഗേറ്റ്സിനെ മറ്റൊരു സ്ത്രീക്കൊപ്പം സംശയകരമായ രീതിയില്‍ താന്‍ കണ്ടെന്നും ഇയാള്‍ പറയുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ മടിയില്‍ കിടക്കുകയായിരുന്നു ബില്‍ ഗേറ്റ്സ് എന്നാണ് ഇയാള്‍ പറയുന്നത്. മെലിന്‍ഡ ആ സമയത്ത് ബില്‍ ഗേറ്റ്സിന്റെ പങ്കാളിയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. 
 
ജോലി സമയത്ത് രാത്രികളില്‍ ബില്‍ ഗേറ്റ്സ് നിശാ പാര്‍ട്ടികള്‍ സംഘടിപ്പിക്കും. ഡാന്‍സുകാരെയും സുഹൃത്തുക്കളെയും പാര്‍ട്ടിയിലേക്ക് വിളിക്കും. നഗ്‌നരായി നീന്തല്‍ക്കുളത്തിലേക്ക് ചാടാന്‍ ബില്‍ ഗേറ്റ്സ് ആവശ്യപ്പെട്ടിരുന്നതായും മറ്റൊരു ആരോപണത്തില്‍ പറയുന്നു. 
 
മെലിന്‍ഡ ഭാര്യയായിരിക്കെ മൈക്രോസോഫ്റ്റിലെയും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലെയും ഓരോ ജീവനക്കാരികളോട് ബില്‍ ഗേറ്റ് ഡേറ്റിങ്ങിന് അവസരം ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് മെലിന്‍ഡ അറിയുകയും അവരെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2019 മുതല്‍ തന്നെ വിവാഹമോചനവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മെലിന്‍ഡ നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അഭിഭാഷകനെ കണ്ട് നിയമവശങ്ങള്‍ ആരാഞ്ഞിരുന്നു. വിവാഹശേഷവും ബില്‍ ഗേറ്റ് മറ്റ് സ്ത്രീകളുമായി അടുത്ത ബന്ധം രഹസ്യമായി കാത്തുസൂക്ഷിച്ചിരുന്നതായും ന്യൂയോര്‍ക്ക് ടൈംസാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. 
 
ലോകത്തെ ഏറ്റവും വലിയ കോടീശ്വരരില്‍ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗികാരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
2020 മാര്‍ച്ച് 20നാണ് ബില്‍ഗേറ്റ്സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ കമ്പനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്പനി നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു രാജിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
 
മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് നേരത്തെ ബില്‍ ഗേറ്റ്സുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്ത് മുഖേനയാണ് കമ്പനി ബോര്‍ഡിനെ അറിയിച്ചത്. തുടര്‍ന്ന് 2019ലാണ് അന്വേഷണം ആരംഭിച്ചത്.അന്വേഷണം നടക്കുന്നതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് ബില്‍ ഗേറ്റ്സ് തുടരുന്നത് ധാര്‍മികമല്ലെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. 2000 മുതല്‍ ബില്‍ഗേറ്റ്സുമായി അടുപ്പം ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാരിയുടെ ആരോപണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍