ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 174 കേസുകള്‍: ബീഹാറില്‍ എല്ലാതരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളും ഇന്നുമുതല്‍ ഒഴിവാക്കുന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഫെബ്രുവരി 2022 (10:03 IST)
കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ബീഹാറില്‍ എല്ലാതരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളും ഇന്നുമുതല്‍ ഒഴിവാക്കുന്നു. ഞായറാഴ്ച ബീഹാറില്‍ വെറും 174 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ ബീഹാറില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1346 ആണ്.
 
രോഗമുക്തി നിരക്ക് 98.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 135059 സാമ്പിളുകളാണ് പരിശോധിച്ചത്. മുഖ്യമന്ത്രി നിധീഷ് കുമാര്‍ ശനിയാഴ്ചയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article