കൊച്ചിയില്‍ ചായക്കടയില്‍ കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരുമരണം. ഞായറാഴ്ച ആലുവ മുട്ടത്താണ് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകട സമയം കടയില്‍ കുറച്ചുപേര്‍ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു.