ബിഹാറിലും യുപിയിലുമായി ഇന്നലെ മിന്നലേറ്റ് മരണപ്പെട്ടത് 107പേര്‍

ശ്രീനു എസ്
വെള്ളി, 26 ജൂണ്‍ 2020 (08:53 IST)
ഇന്നലെ ബിഹാറില്‍ മിന്നലേറ്റ് 83പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ 24പേരും മരണപ്പെട്ടിട്ടുണ്ട്. വയലില്‍ ജോലിചെയ്തുകൊണ്ടിരുന്നവരെയാണ് മിന്നലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. സംഭത്തില്‍ നിരവധി പശുക്കള്‍ ചാകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
 
സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ബിഹാറിലെ ഗഞ്ച് ജില്ലയില്‍ മാത്രം 15പേരാണ് മരിച്ചത്. ഇതില്‍ 13പേരും കൃഷിയിടത്തിലായിരുന്നു. കൂടാതെ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article