സിബിഎസ്ഇ പത്താംക്ലാസ് പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരും സിബിഎസ്ഇയും പരീക്ഷകള്‍ റദ്ദാക്കുന്ന തീരുമാനം കോടതിയെ അറിയിച്ചത്.