പെരിങ്ങമ്മല ഉള്‍പ്പടെ 5 വില്ലേജുകളെ ദത്തെടുത്ത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐസര്‍

ശ്രീനു എസ്

വ്യാഴം, 25 ജൂണ്‍ 2020 (09:17 IST)
പെരിങ്ങമ്മല ഉള്‍പ്പടെ 5 വില്ലേജുകളെ ദത്തെടുത്ത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐസര്‍. ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐസര്‍ ഉള്‍വനമേഖലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലേക്ക് ടിവികള്‍ കൈമാറി. വായനദിനത്തില്‍ പെരിങ്ങമ്മല പഞ്ചായത്തിലെ ചെന്നെല്ലിമൂട് ഏകാധ്യാപക വിദ്യാലയത്തില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി ഉദ്ഘാടനം ചെയ്തു.
 
ഓണ്‍ലൈന്‍ പഠനത്തിനു വേണ്ട സാധ്യതകള്‍ ഇല്ലാത്ത ഇടങ്ങളിലേക്കാണ് ഐസര്‍ ടി.വികള്‍ നല്‍കുന്നത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ, ഉന്നതഭാരത് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് ടി.വി. വിതരണം ചെയ്തത്. ഈ പദ്ധതിയുടെ ഭാഗമായി ഐസര്‍ അഞ്ച് വില്ലേജുകളെ ദത്തെടുത്തിട്ടുണ്ട്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോന്‍, അധ്യാപിക നസീറ, നോഡല്‍ ഓഫീസര്‍ എം.പി.രാജന്‍, മനോജ്കുമാര്‍, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍