കാലിന്മേല് കാലുകയറ്റിവച്ചിരിക്കരുതെന്ന് പലരും പറയാറുണ്ട്. ചിലര്‍ കാലിന്മേല് കാലുകയറ്റിവച്ചിരിക്കുന്നതിനെ അഹങ്കാരത്തിന്റെ ചിഹ്നമായാണ് കാണുന്നത്. ഇന്നാല് ഇതൊന്നുമല്ല, ഇത്തരത്തില്‍ ഇരുന്നാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ നഴ്സിങ്, ജേണല്‍ ഓഫ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്.