പ്രചാരണ പത്രികയിലെ മുഖ്യമായ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തമിഴ്‌നാട്ടിലെ അഞ്ഞൂറിലധികം ഔട്ട്ലെറ്റുകള്‍ ഇന്ന് പൂട്ടും. ഏതൊക്കെ ബിവറേജസ് ഷോപ്പുകളാണ് പൂട്ടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പൂട്ടുന്ന ബിവറേജസ് ഔട്ട്ലെറ്റുകളിലെ ജീവനക്കാരുടെ പുരധിവാസം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്കു 12 മുതല്‍ രാത്രി 10 വരെ ആക്കുകയെന്നതായിരുന്നു തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ജയലളിത ആദ്യം പുറപ്പെടുവിച്ച ഉത്തരവുകളിലൊന്ന്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇത്രയും ഔട്ട്ലെറ്റുകള്‍ പൂട്ടാനുള്ള നടപടി.