ഹോം വര്‍ക്ക് ചെയ്യാത്തതിന് ഏഴുവയസ്സുകാരന് ട്യൂഷന് ടീച്ചറുടെ ക്രൂരമര്‍ദ്ദനം

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (12:58 IST)
ഹോം വര്‍ക്ക് ചെയ്യാത്തതിന് ഏഴു വയസുകാരിക്കു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം. ലെതര്‍ ബെല്‍റ്റുകൊണ്ടാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഭാവനയെ ക്രൂരമായി മര്‍ദ്ദിച്ചത്. കര്‍ണാടകയിലെ ബംഗളൂരുവില്‍ നെലമംങ്കാലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ ലതയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
നെലമംങ്കാലയിലെ സുഭാഷ് നഗറില്‍ 15 വര്‍ഷമായി കുട്ടികള്‍ക്കു ട്യൂഷന്‍ എടുക്കുന്നയാളാണ് ലത. ചൊവ്വാഴ്ച രാത്രിയില്‍ ട്യൂഷനുവേണ്ടി വീട്ടിലെത്തി കുട്ടിയെ ഹോം വര്‍ക്കു ചെയ്യാന്‍ മറുന്നുപോയതിനു ലത ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കുട്ടി വീട്ടിലെത്തി മാതാപിതാക്കളോടു വിവരം പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. 
 
ടീച്ചര്‍ നേരത്തെയും കുട്ടികളെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പഠനത്തില്‍ മോശമായ കുട്ടികളെ മുമ്പും ഇത്തരത്തില്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ടീച്ചര്‍ ചെയ്തത് ശരിയാണെന്നായിരുന്നു രക്ഷിതാക്കളുടെ പക്ഷം. അതിനാല്‍ തന്നെ ആരും ഇതുവരെ പരാതി നല്‍കുന്നതിന് തയ്യാറായിരുന്നില്ല. 
 
Next Article