തെരുവിൽ പരസ്‌പരം അടിച്ചും മുടി പിടിച്ച് വലിച്ചും വിദ്യാർഥിനികൾ: വീഡിയോ വൈറൽ

ബുധന്‍, 18 മെയ് 2022 (20:21 IST)
ബെംഗളൂരുവിൽ സ്കൂൾ വിദ്യാർഥിനികൾ തമ്മിലുള്ള കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്കൂളിന് സമീപമുള്ള റോഡിൽ വെച്ചായിരുന്നു വിദ്യാർഥിനികളുടെ കയ്യാങ്കളി. പരസ്പരം മുടിപിടിച്ച് വലിച്ചും ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടുന്നതുമായ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
 

ft. Dangal pic.twitter.com/k6i7lCd6o6



പലരും വിഡിയോയിൽ ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. യൂണിഫോം ധരിച്ച വിദ്യാർഥികൾക്കൊപ്പം ചില ആണ്‍കു‌ട്ടികളും കയ്യാങ്കളിയിൽ ഭാഗമാകുന്നതും ഇവരെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ എന്താണ് തർക്ക‌ത്തിന് കാരണമെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരും പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍