ലക്ഷദ്വീപി‌ലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരണം: സുപ്രീം കോടതി

തിങ്കള്‍, 2 മെയ് 2022 (13:17 IST)
ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും കോടതി നിർദേശിച്ചു.
 
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലും ഉള്‍പ്പടെയുള്ള എതിർ കക്ഷികൾ‌ക്ക് നോട്ടീസ് അയച്ചു. ലക്ഷദ്വീപിലെ ഉച്ചഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശിയായ അജ്‌മൽ അഹമ്മദാണ് കോടതിയെ സമീപിച്ചത്.
 
ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെയാണ് ഇത്തരം പരിഷ്‌കാരങ്ങൾ അഡ്‌മിനിസ്ട്രേറ്റർ പ്ര‌ഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്നതെന്ന വാദി ഭാഗം കോടതി അംഗീകരി‌ച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍