വാക്‌സിൻ എടുക്കാൻ ആരെയും നിർബന്ധിക്കരുത്, നിരസിക്കാനും അവകാശമുണ്ട്: സുപ്രീം കോടതി

തിങ്കള്‍, 2 മെയ് 2022 (13:12 IST)
ഒരു വ്യക്തിയേയും നിർ‌ബന്ധിച്ച് വാക്‌സിൻ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
 
കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനസർക്കാരുകളും അധികൃതരും ഏര്‍പ്പെടുത്തിയ വാക്‌സിന്‍ നിര്‍ദേശങ്ങള്‍ ആനുപാതികമല്ലെന്നും കോടതി നിരീക്ഷിച്ചു. വാക്‌സിൻ എടുക്കാ‌ത്തവരിൽ നിന്നും കൊവിഡ് പകരാനുള്ള സാധ്യത കൂടുതലാണെന്ന് കാണിക്കാൻ മതിയായ വിവരങ്ങൾ സർക്കാർ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം.
 
അധികാരികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നതാണ് ഈ നിർദേശമെന്നും പറഞ്ഞ കോടതി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റുപെരുമാറ്റച്ചട്ടങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്നും വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍