ബെംഗളൂരുവില്‍ കൊവിഡ് രോഗി സെക്യൂരിറ്റി ജീവനക്കാരന്റെ ശരീരത്തില്‍ തുപ്പിയ ശേഷം ഓടി രക്ഷപ്പെട്ടു

ശ്രീനു എസ്
വ്യാഴം, 25 ജൂണ്‍ 2020 (08:20 IST)
ബെംഗളൂരുവില്‍ കൊവിഡ് രോഗി സെക്യൂരിട്ടി ജീവനക്കാരന്റെ ശരീരത്തില്‍ തുപ്പിയ ശേഷം ഓടി രക്ഷപ്പെട്ടു. കൊവിഡ് രോഗി മറ്റൊരു കേസിലെ പ്രതിയാണ്. ഇയാളുടെ പേരിലുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ഓഫ് പൊലീസ് രോഹിണി സെപാത് കട്ടോച്ച് പറഞ്ഞു.
 
രാജ്യത്ത് കൊവിഡ് ചികിത്സയിലിരിക്കുന്നവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുന്നത് പതിവായികൊണ്ടിരിക്കുകയാണ്. എന്നാല്‍ ബെംഗളൂരുവില്‍ ഇത് ആദ്യത്തെ സംഭവമാണ്.  അതേസമയം ബെംഗളൂരുവില്‍ രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ മന്ത്രി ബി ശ്രീരാമുലു നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article