തമിഴ്‌നാട്ടിൽ ജില്ലവിട്ടുള്ള യാത്രകൾക്ക് നിയന്ത്രണം, ചെന്നൈയിൽ ഇന്നലെ മാത്രം 1654 പേർക്ക് കൊവിഡ്

വ്യാഴം, 25 ജൂണ്‍ 2020 (07:18 IST)
തമിഴ്‌നാട്ടിൽ 2865 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 33 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 866 ആയി.
 
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ജൂണ്‍ 25 മുതൽ അന്തർ ജില്ലാ സർവീസുകൾ നടത്തുന്നതല്ല. സ്വകാര്യവാഹനങ്ങൾക്ക് ജില്ലവിട്ടുള്ള യാത്രകൾക്ക് ഇ-പാസ് വേണമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.
 
ചെന്നയിൽ 1654 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ മാത്രം കൊവിഡ് സ്ഥിരീകരിചവരുടെ എണ്ണം 45,814 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍