അവസാന വർഷ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കാൻ യുജിസിക്ക് കേന്ദ്ര സർക്കാർ നിർദേശം

ബുധന്‍, 24 ജൂണ്‍ 2020 (18:59 IST)
ന്യൂഡൽഹി: ജൂലൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന അവസാന വർഷ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കാൻ സാധ്യത. ജൂലൈയിൽ നടത്താനുള്ള പരീക്ഷകളുടെ കാര്യത്തിൽ യുജിസി പുനപരിശോധന നടത്തണമെന്ന് കേന്ദ്ര മാനവവിഭവ‌ശേഷി മന്ത്രി യുജിസിക്ക് നിർദേശം നൽകി.
 
അക്കാദമിക്ക് കലണ്ടറുകളും ഇതിനനുസരിച്ച് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് തീരുമാനമെടുക്കാനാണ് നിർദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍