ജനങ്ങൾ ബിജെപിക്കെതിരാണ്, നീറ്റിനെതിരെയും പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെയും പ്രമേയം പാസാക്കുമെന്ന് മമത

അഭിറാം മനോഹർ
ഞായര്‍, 14 ജൂലൈ 2024 (16:58 IST)
നീറ്റിനെതിരെയും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെയും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉപതിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ എന്തിന് കൊണ്ടുവന്നെന്ന് അറിയില്ല. തെളിവുകളില്ലെങ്കിലും ഒരാള്‍ക്ക് നിയമത്തിന് ഇരയാകാം.
 
ബില്ലുകള്‍ മനസിലാക്കാന്‍ ഒരു അവസരവും തരാതെ ഏകപക്ഷീയമായാണ് അവ പാസാക്കിയത്. ഇത് സദ് ഭരണത്തെയും ജുഡീഷ്യറിയേയും നിയമ സാഹോദര്യത്തെയും എല്ലാം ബാധിക്കും. പാര്‍ലമെന്റില്‍ പ്രതിപക്ഷവുമായി ആലോചിക്കാതെയാണ് ബില്‍ പാസാക്കിയത്. ഈ നിയമങ്ങള്‍ പുനപരിശോധിക്കണം. ഇന്ത്യയിലുടനീളം ജനങ്ങള്‍ ബിജെപിക്ക് എതിരാണെന്നും അതാണ് നിയമസഭാ ഉപതിരെഞ്ഞെടുപ്പ് കാണിച്ചുതരുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article