ജൂണ്‍ 24ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

Webdunia
ശനി, 30 മെയ് 2015 (18:35 IST)
ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പിനെ അവഗണിച്ച് അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യത്തെ തുടര്‍ന്ന് ജൂണ്‍ 24 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്താന്‍ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ തീരുമാനിച്ചു. സ്‌റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷനെ(എസ്എസ്ബിഇഎ) പിന്തുണച്ചാണ് സമരം. 
 
ദേശീയ പണിമുടക്കിന് പുറമെ ജൂണ്‍ നാലിന് അസോസിയേറ്റ് ബാങ്കുകളുടെ സര്‍ക്കിളുകളില്‍ പണിമുടക്ക് നടത്താനും യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ജീവനക്കാരെ പ്രതിനിധീകരിക്കാനുള്ള യൂണിയനുകളുടെ അവകാശം നിഷേധിക്കാതിരിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. എസ്.ബി.ഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെയൂണിയനാണ് എസ്.എസ്.ബി.ഇ.എ.