ബംഗാളിൽ സി പി എമ്മും തൃണമൂൽ കോൺഗ്രസും തമ്മിൽ സംഘർഷം

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2016 (11:12 IST)
പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ സി പി എം, തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷം. ചന്ദ്രകോണ, ജാമുരിയ, സബാങ് എന്നീ മുന്ന് മണ്ഡലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. മാവോവാദി സാന്നിധ്യമുള്ള സ്ഥലങ്ങ‌ളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
 
സി പി എം പ്രവർത്തകർക്ക് നേരെ ബോബേറുണ്ടായി. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ആക്രമണത്തിൽ ഒമ്പത് സി പി എം പ്രവർത്തകർക്ക് പരുക്കേറ്റു. സംഭവത്തെത്തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. തിരച്ചിലിൽ  പൊലീസിന് ഒരു ബാഗ് നിറയെ ബോംബ് ലഭിച്ചിട്ടുണ്ട്.
 
പശ്ചിമബംഗാളിൽ 31 മണ്ഡലങ്ങ‌ളിലായാണ് ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 8465 പോളിങ് സ്റ്റേഷനുകളിൽ ഏകദേശം 70 ലക്ഷം വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം