അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ മോഷണം; ബിജെപി എംപിയടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (09:54 IST)
അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം അരങ്ങേറിയ‌തായി പരാതി. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് പരാതി ഉന്നയിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുൺ ജെയ്റ്റിലിയുടെ സംസ്കാര ചടങ്ങിനിടെ ബിജെപി എംപി ബാബുൽ സുപ്രിയോ ഉൾപ്പെടെ 11 പേർക്ക് തങ്ങളുടെ ഫോണുകൾ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.

ബിജെപി എംപി അടക്കം 11 പേർക്ക് തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.‘നമ്മൾ എല്ലാവരും അരുൺ ജെയ്റ്റിലിക്ക് അന്ത്യോപചാരം അർപ്പിക്കുകയായിരുന്നു, എന്നാൽ ഈ ഫോട്ടോയെടുത്ത ഫോൺ ആ ചടങ്ങിനിടെ എന്നോട് അവസാന ഗുഡ് ബൈ പറഞ്ഞു’ എന്നായിരുന്നു പ‍തംഞ്ജലി വക്താവിന്റെ പ്രതികരണം. ട്വിറ്ററിലായിരുന്നു പതംഞ്ജലി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article