അരുൺ ജെയ്‌റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

തിങ്കള്‍, 19 ഓഗസ്റ്റ് 2019 (09:46 IST)
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുൻ ധനമന്ത്രി അരുൺ ജെയ്‍റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആരോഗ്യസ്ഥിതി വഷളായതോടെ ജെയ്റ്റ്ലിയെ ഡയാലിസിസിന് വിധേയനാക്കിയെന്നും എയിംസ് അധികൃതർ അറിയിച്ചു. 
 
കഴിഞ്ഞ ദിവസങ്ങളിൽ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യ നിലയിൽ പുരോഗതി കാണിച്ചെങ്കിലും വെള്ളിയാഴ്‌ച രാവിലെയോടെ സ്ഥിതി വഷളായി.
 
കാർഡിയോ ന്യുറോ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുകയാണ്. രണ്ടുവർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം.
 
കടുത്ത പ്രമേഹ രോഗിയായ ജെയ്‌റ്റ്‌ലി വർഷങ്ങൾക്ക് മുമ്പ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വർഷം ആദ്യം അമേരിക്കയിൽ ശ്വാസകോശ കാന്‍‌സറിന് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം തുടർ ചികിത്സയിലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍