ഇരട്ടക്കുട്ടികൾ പാരമ്പര്യമായി ജനിക്കുന്നതാണോ?

ശനി, 17 ഓഗസ്റ്റ് 2019 (16:49 IST)
ഇരട്ടകുട്ടികൾ ജനിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ആദ്യത്തെ ഗർഭത്തിൽ ഇരട്ടകുട്ടികൾ ആണെങ്കിലും ഒരിക്കൽ കൂടി ആഗ്രഹിക്കുന്നവരും കുറവല്ല. പൊതുവേ ഒരു പറച്ചിൽ ഉണ്ട്, കുടുംബത്തിൽ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്കും ഇരട്ടക്കുട്ടികൾ ഉണ്ടാകുമെന്ന്. അല്ലാത്തപക്ഷം സാധ്യത കുറവാണെന്ന്. എന്നാൽ, അത് അസംബന്ധമാണ്. 
 
ഇരട്ടക്കുട്ടികൾ മുൻപ് കുടുംബത്തിൽ ജനിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവരേക്കാൾ 20 ശതമാനം സാധ്യത കൂടുതലാണ് എന്നതാണ് വസ്തുത. ഉണങ്ങിയ പഴവർഗ്ഗങ്ങൾ പോലുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നത് വല്യ വ്യത്യാസം തന്നെ ഉണ്ടാക്കും. ഇരട്ടകളെ ഗർഭം ധരിക്കാനുള്ള സാധ്യത ഇത് കൂട്ടും.
 
മണ്ണിനടിയിൽ വളരുന്ന കാരറ്റ്, ഉരുളക്കിഴങ്ങു മുതലായ പച്ചക്കറികളിൽ ധാരാളം പോഷകങ്ങൾ ഉണ്ട്. ഇവ ആവശ്യം പോലെ കഴിക്കുന്നതും ഇരട്ടകളുണ്ടാകാനുള്ള സാധ്യത കൂട്ടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍