നന്നായി ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ഇക്കാര്യം ചെയ്താൽ മതി

ഞായര്‍, 18 ഓഗസ്റ്റ് 2019 (14:40 IST)
കൂടുതല്‍ ശുഭാപ്തി വിശ്വാസികളായ ആളുകള്‍ കൂടുതല്‍ നേരം നന്നായി ഉറങ്ങുമെന്ന് പഠനം. ജേർണൽ ഓഫ് ബിഹേവിയറൽ മെഡിസിനാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.ആളുകളുടെ ശുഭാപ്തി വിശ്വാസത്തിന്‍റെ ലെവല്‍ പരീക്ഷിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. പോസിറ്റീവായതും നെഗറ്റീവ് ആയതുമായ പത്തു പ്രസ്താവനകള്‍ അടങ്ങിയ സര്‍വേ ആണ് ഗവേഷകര്‍ ഇതിനായി ഉപയോഗിച്ചത്. ഇത് ആളുകളെക്കൊണ്ട് പൂരിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. 
 
ഏറ്റവും താഴെ ശുഭാപ്തി വിശ്വാസം ലെവല്‍ ഉള്ളവര്‍ക്ക് ആറും ഏറ്റവും കൂടിയ ശുഭാപ്തി വിശ്വാസം ഉള്ളവര്‍ക്ക് മുപ്പതും സ്കോര്‍ ലഭിച്ചു. തുടര്‍ന്ന് ഈ ആളുകളുടെ ഉറക്കശീലം രേഖപ്പെടുത്തി. ഇപ്പോഴുള്ളതും അഞ്ചു വര്ഷം മുന്നേ ഉള്ളതുമായ ഉറക്ക ശീലങ്ങള്‍ ആണ് രേഖപ്പെടുത്തിയത്. ഇന്‍സോംനിയ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഓരോ ദിവസവും ഉറങ്ങുന്ന സമയം എന്നിവയാണ് അവര്‍ രേഖപ്പെടുത്തിയത്. 
 
തുടര്‍ന്ന് ഈ ആള്‍ക്കാരുടെ ഉറക്കത്തിന്‍റെ സമയം മൂന്നു ദിവസത്തേക്ക് അവര്‍ രേഖപ്പെടുത്തി. ഉയര്‍ന്ന ശുഭാപ്തി വിശ്വാസമുള്ള ആളുകള്‍ക്ക് 74% കൂടുതല്‍ നന്നായി ഉറങ്ങുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നന്നായി ഉറങ്ങാതിരിക്കുന്നവരില്‍ ആരോഗ്യപ്രശ്നങ്ങളും കൂടുന്നതായി ഇവര്‍ കണ്ടെത്തി. പൊണ്ണത്തടി, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവ ഇത്തരക്കാരില്‍ കൂടുതല്‍ ആണെന്ന് കണ്ടെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍