മുസ്‌ലിങ്ങള്‍ക്ക് ഗോമൂത്രം കുടിക്കാമെന്ന് യോഗഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബാ രംദേവ്. ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നും പതഞ്ജലി ഗ്രൂപ്പ് എന്നത് ഒരു ഹിന്ദു സ്ഥാപനമാണെന്നാണ് ചില ആളുകള്‍ പറഞ്ഞു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹാംദാര്‍ദ് കമ്പനിക്കും ഹിമാലയ ഗ്രൂപ്പിനും താന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ഇന്ത്യ ടി.വിയില്‍ രജത് ശര്‍മ്മ അവതരിപ്പിക്കുന്ന ആപ് കി അദാലത്തില്‍ രാംദേവ് വ്യക്തമാക്കി. പതഞ്ജലി ഗ്രൂപ്പ് അടുത്ത 100 വര്‍ഷം വരെ നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.