രാജ്യതാല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി എത്ര കടുത്ത തീരുമാനങ്ങളെടുക്കുന്നതിനും തന്റെ സര്‍ക്കാരിന് ഭയമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തേക്കാള്‍ കൂടുതലായി രാജ്യത്തെ പരിഗണിക്കുന്നതിനാലാണ് പല കടുത്ത തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും മ്യാന്മറില് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
നോട്ട് നിരോധനമായാലും, മിന്നലാക്രമണമായാലും, ജിഎസ്ടിയായാലും ഒരുതരത്തിലുള്ള ഭയമോ കാലവിളംബമോ കൂടാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം തടയുന്നതിനായാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. അതിലൂടെ ഇക്കാലമത്രയും നികുതി അടയ്ക്കാതെ പല ബാങ്കുകളിലും കോടികള്‍ നിക്ഷേപമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ സാധിച്ചെന്നും രണ്ട് ലക്ഷത്തിലേറെ കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കിയതായും മോദി കൂട്ടിച്ചേര്‍ത്തു.