ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (17:59 IST)
കേന്ദ്രസര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികളില്‍ ഒരു പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന. ഈ പദ്ധതി പ്രകാരം യോഗ്യതയുള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ ചികിത്സാസഹായം നല്‍കിവരുന്നു. 2018ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി ആരംഭിക്കുന്നത്. എന്നാല്‍ ഈ പദ്ധതി പ്രകാരം എല്ലാവര്‍ക്കും സേവനം ലഭ്യമാകില്ല. ആര്‍ക്കൊക്കെ സേവനം ലഭിക്കുമെന്നും ആര്‍ക്കൊക്കെ ലഭിക്കില്ലയെന്നും നോക്കാം. സര്‍ക്കാര്‍ ജോലിയുള്ളവരോ, മറ്റ് ഓര്‍ഗനൈസ്ഡ് സെക്ടറുകളില്‍ ജോലിചെയ്യുന്നവര്‍ക്കോ ഇഎസ്‌ഐസി യുടെ സേവനം ലഭിക്കുന്നവര്‍ക്കോ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. 
 
ഓര്‍ഗനൈസ്ഡ് സെക്ടറില്‍ അല്ലാതെ ജോലി ചെയ്യുന്നവര്‍, കുടുംബത്തില്‍ വൈകല്യങ്ങള്‍ ഉള്ളവര്‍, ദിവസ വേതനക്കാര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കൊക്കെയാണ് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി പ്രകാരംആനുകൂല്യം ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article