രാജ്യത്ത് രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കൂടുതൽ പേർ 20-40 പ്രായപരിധിയിൽ ഉള്ളവർ

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (15:13 IST)
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ മൂന്നിൽ രണ്ട് കൊവിഡ് ബാധിതർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം.അസമിൽ 82%,ഉത്തർപ്രദേശിൽ 75% ,മഹാരാഷ്ട്രയിൽ 65% എന്നിങ്ങനെയാണ് രോഗലക്ഷണമില്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
 
രാജ്യത്ത് ഇതുവരെ 17265 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഇതിൽ 14175 പേർ ചികിത്സയിലാണ്. 2547 പേർക്ക് രോഗം ഭേദമായി.24 മണിക്കൂറിനിടെ മാത്രം 36 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.മുംബൈയിലെ ബോംബെ ഹോസ്പിറ്റലിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. മുംബൈയിലും ഡൽഹിയിലും ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനിടെ ചെന്നൈയിൽ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 16 ആയി ഉയർന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article