വ്യവസായിയും മകളും വെടിയേറ്റു മരിച്ചു; ആസാമില്‍ സംഘര്‍ഷം

Webdunia
വെള്ളി, 17 ജൂലൈ 2015 (18:15 IST)
വ്യവസായിയും, മകളും വെടിയേറ്റു മരിച്ചതിന്റെ തുടര്‍ന്ന് ആസാമില്‍ സംഘര്‍ഷം. തീന്‍സുഖിയയില്‍ വെച്ചാണ് ഇവര്‍ വെടിയേറ്റ്‌ മരിച്ചത്.അസ്സാമികള്‍ അല്ലാത്ത ഹിന്ദി സംസാരിക്കുന്നവരെ തിരഞ്ഞുപിടിച്ചാണ് ആക്രമം നടക്കുന്നത്. ചൊവാഴ്ച രാത്രിയാണ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രന്റ്‌ ഓഫ് ആസാം എന്ന് സംശയിക്കുന്നവര്‍ ഇവരെ വെടിവെച്ചു കൊന്നത്. ഉന്നത പോലിസ് ഉദ്യോഗസ്ഥന്മാര്‍ ക്യാമ്പ് ചെയ്തു സ്ഥിഗതികള്‍ വിലയിരുത്തി വരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗായിയുമായി സംഭവം ചര്‍ച്ച ചെയ്തിട്ടുണ്ട്.

അസമിലെ അരി മില്‍ ഉടമയായ വ്യവസായി തത്ക്ഷണം മരിച്ചപ്പോള്‍ മകള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കുടുംബത്തിലെ  മൂന്നു  പേര്‍ക്ക് ഗുരുതരമായി പരിക്കെല്‍ക്കുകയും ചെയ്തിട്ടുണ്ട്.