ചോദ്യചെയ്യലിന് ഹാജരായില്ല: അശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി സംശയം

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (12:51 IST)
ലഖിംപുർ കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി സംശയം. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ യുപി പോലീസ് ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇതുവരെ ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
 
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കരികിലാണ് ആശിഷ് മിശ്ര ഉണ്ടായിരുന്നതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. വന്‍ പോലീസ് സന്നാഹമാണ് ആശിഷ് മിശ്രയ്ക്കായി തിരച്ചില്‍ നടത്തുന്നതിനായി രംഗത്തുള്ളത്. ഇന്നലെ സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസ് നടപടികൾ ശക്തമാക്കിയത്.
 
സംഭവത്തില്‍ ആശിഷിന്‍റെ പങ്ക് സംബന്ധിച്ച് സ്ഥിരീകരണം വരുകയാണെങ്കിൽ അജയ് മിശ്രയെ സർക്കാരിന് കൈവിടേണ്ടി വരും. അതേസമയം സംഭവത്തിൽ ഒരു പ്രതികരണവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article