ലഖിംപുർ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് അന്വേഷണ വിവരം തേടി സുപ്രീംകോടതി. സംഭവത്തിൽ എത്ര പേർക്കെതിരെ കേസെടുത്തു? എത്ര പേർ അറസ്റ്റിലായി? കോടതി ചോദിച്ചു. കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ നടപടി.