കാടാമ്പുഴ കൊലപാതക കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 ഒക്‌ടോബര്‍ 2021 (08:13 IST)
കാടാമ്പുഴ കൊലപാതക കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും. ഗര്‍ഭിണിയേയും മകനേയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫിനാണ് മഞ്ചേരി കോടതി ശിക്ഷ വിധിച്ചത്. പിഴയായി രണ്ടുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയും വിധിച്ചിട്ടുണ്ട്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടിതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 26കാരിയായ യുവതിയേയും ഏഴുവയസുകാരനേയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 
 
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ഇവര്‍ ഗര്‍ഭിണിയാകുകയും ചെയ്തു. ബന്ധം പുറത്തറിയാതിരിക്കാനാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്ത് ഞെരിച്ചു കൊല്ലുമ്പോള്‍ യുവതി പകുതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍