ബിജെപിയിലെ ജനപ്രിയ മുഖം, പക്ഷേ ഒരിക്കൽപോലും ജെയ്‌റ്റ്ലി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടില്ല

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (15:03 IST)
ബിജെപി നേതൃനിരയിലെ ജനപ്രിയ മുഖമായിരുന്നു അരുൺ ജെയ്റ്റ്‌ലി. അഡൽ ബിഹാരി വാജ്‌പെയ്‌യുടെ വിശസ്വസ്തനായിരുന്ന അദ്ദേഹം. 1999 വാജ്‌പെയ് മന്ത്രിസഭയിൽ ആദ്യമായി കേന്ദ്രമന്ത്രിയായി. വാർത്താവിനിമയ പ്രക്ഷേപണ വകുപ്പാണ് ആദ്യം ലഭിച്ചത്. നിയമ കമ്പനി കാര്യ വക്കുപ്പുകളുടെ ചുമതല പിന്നീട് നൽകി. ഇതോട്രെ ക്യാബിനറ്റ് പദവിയിലേക്ക് ജെയ്‌റ്റ്ലി ഉയരുകയും ചെയ്തു. 
 
വാജ്‌പെയ് മോദി മന്ത്രിസഭകളിൽ, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം, വാർത്താവിനിമയം, നിയമകാര്യം എന്നിങ്ങനെ വിവിധ വാകുപ്പുകൾ കൈകാര്യം ചെയ്തു. എന്നാൽ ഒരിക്കൽപോലും ജനങ്ങളാൽ നേരിട്ട് തിരെഞ്ഞെടുക്കപ്പെട്ട് ജെയ്‌റ്റ്‌ലി മന്ത്രിസഭയിൽ എത്തിയില്ല. ഗുജറാത്തിൽനിന്നും ഉത്തർപ്രദേശിൽനിന്നുമുള്ള രാജ്യസഭാ അംഗമയാണ് ജെയ്‌റ്റ്‌ലി ഈ പദവികളെല്ലാം കൈകര്യം ചെയ്തത്. 2000, 2006, 2012 വർഷങ്ങളിൽ ഗുജറാത്തിൽനിന്നും 2018ൽ ഉത്തർപ്രദേശിൽനിന്നുമാണ് ജെയ്‌റ്റ്‌ലി രാജ്യസഭയിൽ എത്തിയത്.  
 
ബിജെപി നിർണായക ശക്തിയായി മാറിയ 2014ലെ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ അമൃത്‌സറിൽനിന്നും ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചു എങ്കിലും കോൺഗ്രസിന്റെ ക്യാപ്റ്റൻ അമരീന്ദർ സിംഗിനു മുന്നിൽ പരാജായപ്പെട്ടു.  വലിയ ജയസാധ്യത ഉണ്ടായിരുന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരംഗത്തുനിന്നും ജെയ്‌റ്റ്‌ലി വിട്ടുനിൽക്കുകയായിരുന്നു. ആനാരോഗ്യം കാരണം മന്ത്രിസഭയിലേക്ക് ഇല്ലെന്നും ജെയ്‌റ്റ്ലി വ്യക്താമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article