ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൂടി വീരമൃത്യുവരിച്ചു. കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുസൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു കാപ്റ്റന്മാരും രണ്ടുജവാന്മാരുമാണ് കൊല്ലപ്പട്ടിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.