ഉറി ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറി ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് ആദരമർപ്പിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പുനൽകുന്നുയെന്നും മൻകി ബാത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സൈന്യം വാക്കുകളിലല്ല, പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്. കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. അവിടുത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയണം. സമാധാനം പുനസ്ഥാപിക്കാനായാണ് കരസേന ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
ഉറിയില്‍ ഉണ്ടായതുപോലെയുള്ള ആക്രമണങ്ങള്‍ ഇനി രാജ്യത്ത് ഉണ്ടാകില്ല. ഇത്തരം ആക്രമണങ്ങള്‍ സൈന്യം പരാജയപ്പെടുത്തുക തന്നെ ചെയ്യും. ഐക്യം, യോജിപ്പ്, സമാധാനം ഇവയാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസനത്തിലേക്കു നീങ്ങുന്നതിനും ആവശ്യം. കശ്മീർ ജനതയെ സംരക്ഷിക്കുകയെന്നത് തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.