ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി.ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷനെതിരെയാണ് എ എ പി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.
വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുന്ന കമ്പനി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായുടേതാണെന്നും ഇത്തരമൊരാളെ അധ്യക്ഷനായി നിയമിച്ചത് എന്തിനെന്ന് വിശദീകരിക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗ്ഗീയ ദ്രുവീകരണം ഉണ്ടാക്കാനാണാണ് ശ്രമമെന്നും എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവും ആരോപിച്ചു.