രാജ്യം ആശങ്കയില്‍; 24 മണിക്കൂറിനിടെ 5880 കോവിഡ് രോഗികള്‍ !

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (11:49 IST)
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശങ്ക ഉയരുന്നു. വീണ്ടുമൊരു കോവിഡ് തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമായിരിക്കുകയാണ്. അതീവ ജാഗ്രത വേണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5880 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം 35199 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article