ജമ്മുകശ്മീരില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഭൂമിവാങ്ങിയത് കശ്മീരികളല്ലാത്ത 185 ഇന്ത്യക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 9 ഏപ്രില്‍ 2023 (11:56 IST)
ജമ്മുകശ്മീരില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഭൂമിവാങ്ങിയത് പുറത്തുള്ള 185 ഇന്ത്യക്കാര്‍. കശ്മീരില്‍ കശ്മീരികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങാന്‍ പാടില്ലെന്ന 35എ, 370ാം വകുപ്പ് എന്നിവ പിന്‍വലിച്ചതോടെ കശ്മീരിന് പുറത്തുനിന്നുള്ളവര്‍ ഭൂമിവാങ്ങിയത്. കൂടാതെ കശ്മീരിന് പുറത്ത് നിന്നും 1559 കമ്പനികള്‍ കശ്മീരില്‍ നിക്ഷേപമിറക്കിയെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
 
2020ല്‍ ഒരാള്‍ മാത്രമേ ധൈര്യമുറപ്പിച്ച് ഭൂമി വാങ്ങിയതെങ്കില്‍ 2021ല്‍ 57 പേര്‍ ഭൂമി വാങ്ങി. 2022 ആയപ്പോള്‍ കശ്മീരില്‍ ഭൂമി വാങ്ങിയവരുടെ എണ്ണം 127 ആയി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 1074 കമ്പനികളാണ് ജമ്മു കശ്മീരില്‍ നിക്ഷേപിക്കാനെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍